SignIn
Kerala Kaumudi Online
Thursday, 22 October 2026 10.49 AM IST

തുലാമഴ തിരിച്ചെത്തുന്നു: മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ

g

തിരുവനന്തപുരം: ഇടവേളയ്‌ക്കു ശേഷം സംസ്ഥാനത്ത് തുലാമഴ തിരികെയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയൊടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

ശക്തമായ തിരമാല സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA