SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

‌രാഹുൽ വിഷയം വ്യക്തിപരം: ചെന്നിത്തല

d

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വ്യക്തിപരമാണെന്നും ജനങ്ങളെ ബാധിക്കുന്നതല്ലെന്നും എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ശബരിമല സ്വർണക്കൊള്ള അങ്ങനെയല്ല. അതേ പറ്റിയാണ് ജനങ്ങൾ ചർച്ച ചെയ്യുന്നതെന്നും കാലിക്കറ്റ് പ്രസ് ക്ലബിന്റെ 'മീറ്റ് ദി ലീഡർ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെയുള്ള പരാതികളും മാദ്ധ്യമവാർത്തയും പരിഗണിച്ച് പാർട്ടി ഉടൻ സസ്പെൻഡ് ചെയ്തു. എന്നാൽ മുകേഷിനെതിരെ എന്ത് നടപടിയാണ് സി.പി.എം സ്വീകരിച്ചത്. സി.പി.എമ്മിനെ പോലെ കുറ്റക്കാരെ കോൺഗ്രസ് സംരക്ഷിക്കില്ല. ചെയ്യാനുള്ളത് പാർട്ടി ഒറ്റക്കെട്ടായി ചെയ്തു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ശബരിമല സ്വർണക്കൊള്ളയിൽ മുൻ എം.എൽ.എ അടക്കമുള്ള രണ്ട് സി.പി.എം ഉന്നതർക്കെതിരെ ആ പാർട്ടി നടപടിയെടുത്തില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനംപാലിക്കുന്നത് അവർ പലതും തുറന്നുപറയുമെന്ന ഭയത്താലാണ്. എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവരാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്. ശബരിമല വിഷയത്തിൽ കടകംപള്ളിയും വാസവനും ചോദ്യം ചെയ്യണം. ദെെവതുല്യനായ ഒരാൾ പറഞ്ഞിട്ട് ചെയ്തതെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞത്. ആ ഒരാൾ 'കാരണഭൂതൻ' തന്നെയല്ലേ എന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തിൽ ബി.ജെ.പി സമരം നടത്താത്തത് സി.പി.എം-ബി.ജെ.പി അന്തർധാര ഉള്ളതുക്കൊണ്ടാണ്. രാഷ്ട്രീയത്തിൽ സജീവമാകാനാണ് താൻ പുസ്തകമെഴുതുന്നതെന്നും വിട്ടുനിൽക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA