SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ

d

തിരുവനന്തപുരം: പ്രചാരണ ചെലവുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി നിരീക്ഷിക്കുന്നതിനാൽ സ്ഥാനാർത്ഥികൾ

സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കുന്നു. പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രവർത്തനം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയിലൂടെ സ്ഥാനാർത്ഥികളുടെ റീൽസും ചിത്രങ്ങളും ദിവസേന വോട്ടർമാർക്ക് അയയ്ക്കുന്നുണ്ട്. ബൂത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിൽ സോഷ്യൽ മീഡിയ കൺവീനർക്ക് നൽകുന്നത് പ്രത്യേക പദവിയാണ്.

മുൻകാലങ്ങളിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾ വിളിച്ചിരുന്നു. ഇപ്പോൾ നേരിട്ടു കാണുന്നതിന് മുൻപേ സ്ഥാനാർത്ഥിയുടെ ചിത്രവും വിവരങ്ങളും വോട്ടർമാരുടെ ഫോണിലെത്തും. വോട്ടു ചോദിച്ച് വീട്ടിലെത്തുമ്പോൾ ക്യാമറാമാൻ കൂടി ഉണ്ടാകും. ചിത്രീകരിക്കുന്നത് അടുത്ത റീൽസാകും. കൗതുകമുള്ള സംഭവം ഉണ്ടായാൽ അത് ചിത്രീകരിച്ച് മാദ്ധ്യമങ്ങൾക്കു നൽകുന്നതും സ്ഥാനാർത്ഥികളാണ്.

വാർഡ് തലത്തിലും റസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചുമാണ് സോഷ്യൽ മീഡിയ ഗ്രൂപ്പു രൂപീകകരണം. വികസന അഭിപ്രായങ്ങൾ കമന്റ് ചെയ്യുന്നവരെ നേരിട്ടെത്തി കാണാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്. സിനിമ, സീരിയൽ താരങ്ങളും മുതിർന്ന നേതാക്കളും സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന ചെറുവീഡിയോകളും ഗ്രൂപ്പുകളിൽ എത്തിക്കുന്നുണ്ട്. സിറ്റിംഗ് സീറ്റ് ആണെങ്കിൽ വികസന നേട്ടങ്ങളാണ് കുടുതലായും ഗ്രൂപ്പുകളിൽ എത്തുന്നത്. വാർഡ്തല കുടുംബയോഗങ്ങളും പൊതുയോഗങ്ങളും ലൈവായി വോട്ടർമാരിൽ എത്തിക്കാനും ശ്രദ്ധിക്കുന്നു.

എ.ഐ പ്രചാരണത്തിന്

കർശന നിരീക്ഷണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയിലൂടെ വ്യാജചിത്രങ്ങളും ശബ്ദസന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിച്ച് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കും. വോട്ട് അഭ്യർത്ഥിക്കുന്നതിന് പുറമേ എതിർ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA