SignIn
Kerala Kaumudi Online
Saturday, 18 July 2026 11.46 AM IST

അയൽവാസിയുടെ വീട്ടുമതിലിടിഞ്ഞു വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം ഒരു കുട്ടിക്ക് പരിക്ക്

e

കാസർകോട്: ദേലമ്പാടി പഞ്ചായത്തിലെ അഡൂർ സഞ്ചക്കടവിൽ അയൽവാസിയുടെ പുതിയ വീടിന്റെ മതിലിടിഞ്ഞു വീണ് പത്തും പതിനാലും വയസുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം. അഡൂർ പി.എച്ച്.സിക്ക് സമീപം സഞ്ചക്കടവ് പെലമർവ്വ താമസിക്കുന്ന അബുബക്കർ - സൗദ ദമ്പതികളുടെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നിവരാണ് മരിച്ചത് . ഇന്നലെ വൈകുന്നേരം 4.45 ഓടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം

ഇവരുടെ ഒപ്പമുണ്ടായിരുന്ന വഹാഷിന് (9) ഗുരുതരമായി പരിക്കേറ്റു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഈ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വഹാഷിന്റെ പിതാവ് താജുദ്ദീൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ മതിൽ ഇടിഞ്ഞാണ് അപകടം.

വീടിന്റെ ചെങ്കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തി പൊടുന്നനെ തകർന്നു വീഴുകയായിരുന്നു. മൂന്ന് കുട്ടികളും ഭിത്തിയുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഓടിയെത്തിയ നാട്ടുകാരും ആദൂർ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് കല്ലുകൾക്ക് ഇടയിൽ നിന്ന് ഇവരെ പുറത്തെടുത്ത് ചെർക്കളയിലെ ഇ.കെ നായനാർ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു കുട്ടികളും ഇതിനിടയിൽ മരിച്ചിരുന്നു. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DURANTHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA