
വണ്ടൂർ: മലപ്പുറം വണ്ടൂർ കാപ്പിലിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പിൽ സ്വദേശികളായ വിശാഖ്,ജിതിൻ എന്നിവർക്കാണ് കൈയ്ക്ക് വെട്ടേറ്റത്. രാത്രി എട്ടേമുക്കാലോടെ കാപ്പിൽ അങ്ങാടിയിൽ വച്ചാണ് സംഭവം. വിശാഖിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആക്രമണത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |