
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രാത്രി കാല പോസ്റ്റുമാർട്ടത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ
പറഞ്ഞു. ഇതിനായി ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കണം. നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് 24 മണിക്കൂർ പോസ്റ്റുമാർട്ടം സാദ്ധ്യമാവില്ലന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇതിന് സൗകര്യമൊരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം ചെലവിടാൻ അനുവദിച്ചെന്നും ഫൈസൽ ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |