
തിരുവനന്തപുരം: കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാനും കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാനും ഓഹരി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിക്ക് പരമാവധി തുക നിശ്ചയിക്കണോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നിലവിൽ കൈമാറ്റം ചെയ്യുന്ന ഷെയറിന്റെ 0.6 ശതമാനമാണ് മുദ്രപ്പത്ര വില. സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഉയർന്ന പരിധിയില്ല. കർണാടക 25 കോടി, തെലങ്കാന 20 കോടി, മഹാരാഷ്ട്ര 50 കോടി എന്നിങ്ങനെയാണ് ഉയർന്ന പരിധി. തമിഴ്നാട്ടിൽ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പരിധിയില്ല. പരിധി നിശ്ചയിച്ചാൽ സർക്കാരിന് വരുമാന നഷ്ടമുണ്ടാവും. വ്യവസായ സൗഹൃദമാക്കണമെങ്കിൽ പരിധി നിശ്ചയിക്കണം. നയപരമായ കാര്യമാണിതെന്നും പി.എം.എ. സമീറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |