SignIn
Kerala Kaumudi Online
Thursday, 02 July 2026 3.33 AM IST

കെ.ആ‌ർ.ഗൗരിയമ്മയുടെ ജന്മദിനാചരണം നാളെ

f

ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ.ഗൗരിയമ്മയുടെ 107-ാം ജന്മദിനാചരണം നാളെ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 1ന് ജെ.എസ്.എസ് പ്രവ‌ർത്തകരുടെ സംഗമം ഉണ്ടായിരിക്കും. വൈകിട്ട് 3ന് അനുസ്മരണ സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.ലിജു, ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ ജി.സുധാകരൻ. എ.ഡി.തോമസ്, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സ‌ഞ്ജീവ് സോമരാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ.സത്‌ജിത് വി.എച്ച്, ജില്ലാ സെക്രട്ടറി പി.രാജു, ആർ.പൊന്നപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KR GOWRIAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA