SignIn
Kerala Kaumudi Online
Thursday, 02 July 2026 3.59 AM IST

മലേഷ്യ-സിംഗപ്പൂർ എഡിഷൻ ലോകമത പാർലമെന്റ് 23 മുതൽ 28വരെ

s

ക്വാലാലംപൂർ: ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ 23മുതൽ 28വരെ മലേഷ്യ-സിംഗപ്പൂർ എഡിഷൻ ലോകമത പാർലമെന്റ് നടക്കും. മലേഷ്യയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ക്വാലാലംപൂർ ബ്രിക് ഫീൽഡ് ശാന്താനന്ദ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മതപണ്ഡിതന്മാരും മറ്റു വിശിഷ്ടവ്യക്തികളും പങ്കെടുക്കും. വത്തിക്കാനിലും ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റിലും റഷ്യയിലും നടന്ന ലോകമത പാർലമെന്റുകളെ പോലെ ലോകശ്രദ്ധ നേടുന്ന ഒന്നാവും മലേഷ്യ-സിംഗപ്പൂർ എഡിഷനെന്ന് ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. ലോകമത പാർലമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 10ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 7907111500.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA