
തിരുവനന്തപുരം: പാലക്കാട്ട് പോക്സോ കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ എ.ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ദൗത്യസംഘം രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആൻഡ് വെൽഫയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവരും സംഘത്തിലുണ്ടാവും. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലാണ് കേസുകളേറെയും. നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയും ഈ ശുപാർശ നൽകിയിരുന്നു. ഇരകളുടെ സാമൂഹ്യ പശ്ചാത്തലം, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും അന്വേഷിക്കും. കുട്ടികളെ വീട്ടിൽ തനിച്ചാക്കി രക്ഷിതാക്കൾ വ്യവസായ ശാലകളിൽ ജോലിക്ക് പോകുന്ന സാഹചര്യവും പഠിക്കും. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക ക്ഷേമ- പി.ആർ.ഡി വകുപ്പുകളുടെ സംഘടിതമായ പരിശ്രമം വേണമെന്നാണ് മന്ത്രിയുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |