SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.52 AM IST

അഴീക്കോട് അവാർഡ് സമർപ്പണം നാളെ

തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അവാർഡ് സമർപ്പണം നാളെ വൈകിട്ട് 6ന് നേമം ഡോ.സുകുമാർ അഴീക്കോട് സ്മാരക ഹാളിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.സമഗ്ര സംഭാവനയ്ക്കുള്ള ആഴീക്കോട് അവാർഡ് ഡോ.ജോർജ്ജ് ഓണക്കൂർ ഏറ്റുവാങ്ങും. ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിക്കും.പാലോട് രവി ആമുഖ പ്രസംഗവും ഡോ.ഇന്ദ്രബാബു മുഖ്യപ്രഭാഷണവും നടത്തും.ഡോ.കെ സുധാകരനെയും ഗോകുലം ഗോപാലനെയും ചടങ്ങിൽ ആദരിക്കും.ഡോ.വി.ആർ.ജയറാം,റാണി മോഹൻദാസ്,പനവിള രാജശേഖരൻ, ജയശ്രീ ഗോപാലകൃഷ്ണൻ,രത്നകലാ രത്നാകരൻ,ശിവദാസ് കുളത്തൂർ,ജി.വി.ദാസ്,കരമന ദിനേശ് നായർ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA