
□ലോക ബാങ്ക് സഹായമുള്ള 4200 കോടിയുടെ പദ്ധതിയിൽ കേരളവും
തിരുവനന്തപുരം: തൊഴിലധിഷ്ഠിത കോഴ്സുകളോടെ സാങ്കേതി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനുള്ള 4200 കോടിയുടെ കേന്ദ്ര പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. ഇതിൽ 2100 കോടി ലോകബാങ്ക് സഹായമാണ്.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കലിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് അദ്ധ്യക്ഷനായി രണ്ട് സമിതികൾ രൂപീകരിച്ചു.വ്യവസായ, ഐ.ടി പ്രതിനിധികളും അക്രഡിറ്റേഷൻ വിദഗ്ദ്ധനും ശാസ്ത്രജ്ഞരും വിവിധ വകുപ്പ് സെക്രട്ടറിമാരും ഈ സമിതികളിലുണ്ട്.എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, സാങ്കേതിക സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ പരിഷ്കരിക്കാനുള്ളതാണ് പദ്ധതി. സാങ്കേതിക സ്ഥാപനങ്ങളുടെ ഗുണനിലവാരം, ഭരണ നിർവഹണം, ഗവേഷണം, നവീകരണം, തൊഴിൽക്ഷമത എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്താകെ 7.5ലക്ഷം വിദ്യാർത്ഥികൾക്ക് ഗുണം കിട്ടും.
സാങ്കേതിക പാഠ്യപദ്ധതികളും സിലബസും ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി പരിഷ്കരിക്കും. വിവിധ വിഷയങ്ങൾ ഏകോപിപ്പിച്ചുള്ള പഠന രീതി വ്യാപിപ്പിക്കും. വ്യവസായ ശാലകൾക്ക് ആവശ്യമായ പാഠ്യപദ്ധതി, ഡിജിറ്റൽ വിദ്യാഭ്യാസ രീതികൾ, ഇന്റേൺഷിപ്പുകൾ, ഇൻക്യുബേഷൻ കേന്ദ്രങ്ങൾ എന്നിവയിലൂടെ തൊഴിൽ ക്ഷമതയും ഗവേഷണവും
വർദ്ധിപ്പിക്കും.വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ്, തൊഴിൽ പരിശീലനങ്ങൾ എന്നിവ ശക്തിപ്പെടുത്തും.
കോടികളുടെ
സഹായം
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് കോടികളുടെ സഹായം ലഭിക്കും. പദ്ധതി നടപ്പാക്കാൻ സ്റ്റേറ്റ് ലെവൽ അഷ്വറൻസ് കമ്മിറ്റിയും സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിച്ചു.
അക്കാഡമിക് ഗവേഷണങ്ങളെ പ്രായോഗിക ഉൽപ്പന്നങ്ങളും സ്റ്റാർട്ടപ്പുകളുമാക്കി മാറ്റാൻ
കേന്ദ്ര സഹായം ലഭിക്കും. ഡിജിറ്റൽ പഠന സംവിധാനങ്ങൾ ,ഹൈബ്രിഡ് ലാബ് സൗകര്യങ്ങൾ എന്നിവ വഴി ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും മികച്ച പഠന സൗകര്യം .
വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇന്റേൺഷിപ്പുകളും സോഫ്റ്റ് സ്‌കിൽ പരിശീലനങ്ങളും ഉ. ഇതിനായി ഓൺലൈൻ കോഴ്സുകളും.
ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, എ.ഐ.സി.ടി.ഇ എന്നിവയുടെ സാങ്കേതിക സഹായവും . അക്കാഡമിക് ഗുണനിലവാരം ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |