SignIn
Kerala Kaumudi Online
Sunday, 16 August 2026 3.12 AM IST

ബെംഗളൂരുവിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ

k

തിരുവനന്തപുരം:ബെംഗളൂരു എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ്. ബെംഗളൂരുവിൽ നിന്ന് 20ന് വൈകിട്ട് 5.10ന് പുറപ്പെടും. 21ന് രാവിലെ 10ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ നമ്പർ-06569. മടക്ക സർവീസ് 22ന് ഉച്ചയ്ക്ക് 12.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. ട്രെയിൻ നമ്പർ. 06570. ഒരു ചെയർകാർ,മൂന്ന് തേർഡ് എ.സി,​ പത്ത് സെക്കൻഡ് ക്ളാസ്,നാല് ജനറൽ കോച്ചുകളാണുള്ളത്. കെ.ആർ.പുരം,ബംഗാർപേട്ട്,സേലം,കോയമ്പത്തൂർ,പാലക്കാട്, എറണാകുളം,തിരുവല്ല,കായംകുളം,കൊല്ലം വഴിയാണ് സർവീസ്.

-

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA