
തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ബംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. നിലവിലുള്ള എട്ടു കോച്ചുകൾക്ക് പകരം നാളെ മുതൽ 16 കോച്ചുകളുണ്ടാകും. എക്സിക്യുട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്. ചെയർകാർ കോച്ചുകൾ ഏഴിൽ നിന്ന് 14 ആകും. ഇതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530ൽ നിന്നും 1,128 ആയി ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |