SignIn
Kerala Kaumudi Online
Friday, 28 August 2026 1.15 AM IST

മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പൊലീത്തമാർ

bava

കൊച്ചി: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പുതിയ മെത്രാപ്പൊലീത്തമാരായി ഫാ. എൽദോസ് എ.എ, ഫാ. സാംജി ടി. ജോർജ്,ഫാ. ഷിബു വേണാട് മത്തായി,ഫാ. തോമസ് പോൾ റമ്പാൻ എന്നിവരെ തിരഞ്ഞെടുത്തു. മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വോട്ടിംഗിലൂടെയാണ് മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുത്തത്. വിജയികളെ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പരിശുദ്ധ ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.

സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദ്ദേശം ചെയ്ത ആറുപേരാണ് മത്സരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനിലും മറ്റുള്ളവർ ബാലറ്റിലൂടെ നേരിട്ടും സമ്മതിദാനം വിനിയോഗിച്ചു. ഇന്ത്യയുടെ മുൻ ഫോറിൻ ട്രേഡ് ഡയറക്ടറേറ്റ് ജനറൽ കെ.ടി. ചാക്കോയായിരുന്നു മുഖ്യവരണാധികാരി. നിയുക്ത മെത്രാപ്പൊലീത്താമാരുടെ സ്ഥാനാരോഹണം എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA