
ഗുരുവായൂർ: ചിങ്ങമാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്നലെയും ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്. 372 വിവാഹങ്ങൾ ബുക്ക് ചെയ്തതിൽ 367 വിവാഹം നടന്നു. പുലർച്ചെ നാല് മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടന്നത്. കഴിഞ്ഞ ഞായറാഴ്ച 416 വിവാഹം നടന്നിരുന്നു. ഇതാണ് ഇതുവരെയുള്ള റെക്കാഡ്. സെപ്തംബർ 13നും മുന്നൂറിലധികം വിവാഹം ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |