SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.12 AM IST

കേരളം തേടുന്നത് 475 കോടിയുടെ പ്രകൃതി ദുരന്ത ഇൻഷ്വറൻസ്

READ ENGLISH VERSION
house

തിരുവനന്തപുരം: പ്രകൃതിദുരന്തം കാരണം വീടുകൾക്കുണ്ടാവുന്ന നാശനഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള 475 കോടിയുടെ ഇൻഷ്വറൻസ് പദ്ധതി വേഗത്തിലാക്കാൻ സർക്കാർ. സമഗ്ര ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ മൂന്ന് ഐ.എ.എസുകാരടങ്ങിയ കോർ കമ്മിറ്റി രൂപീകരിച്ചു. പ്രകൃതി ദുരന്തങ്ങളിൽ സാമ്പത്തികസംരക്ഷണത്തിന് പാരാമെട്രിക് ഇൻഷ്വറൻസും ബി.പി.എൽ കുടുംബങ്ങൾക്ക് നഷ്ടപരിഹാര ഇൻഷ്വറൻസുമടങ്ങിയതാണ് പദ്ധതി. വീടൊന്നിന് 250 രൂപയാണ് പ്രീമിയം. ഇത് സഞ്ചിതനിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കണ്ടെത്തും.

ലോക ബാങ്ക് സഹായത്തോടെയുള്ള 'റെസിലിയന്റ് കേരള' പദ്ധതി പ്രകാരമായിരിക്കും ഇൻഷ്വറൻസ്. ഇതിനുള്ള മാനദണ്ഡങ്ങളും ടെൻഡർ രേഖകളും തയ്യാറാക്കുക, ടെൻഡർ മൂല്യനിർണ്ണയം, വകുപ്പുകൾക്കിടയിലുള്ള ഏകോപനം എന്നിവയ്ക്കാണ് ധനകാര്യ അഡിഷണൽ സെക്രട്ടറി ജെറോമിക് ജോർജ്, ദുരന്ത നിവാരണ കമ്മിഷണർ വിഘ്നേശ്വരി.വി, റീബിൽഡ് കേരള ഡെപ്യൂട്ടി സി.ഇ.ഒ സന്ദീപ് കുമാർ എന്നിവരടങ്ങിയ കോർ കമ്മിറ്റി രൂപീകരിച്ചത്

ഇൻഷ്വറൻസ് 10 ലക്ഷം വരെ

 ദുരന്തങ്ങളിലെ അടിയന്തര രക്ഷാ പ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമ്മാണം എന്നിവയ്ക്കായുള്ള ചെലവ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സാഹചര്യത്തിലാണ് നാഗാലാൻഡ് മാതൃകയിൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത്.

ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടം പ്രത്യേകമായി വിലയിരുത്തേണ്ടതില്ല. ദുരിതാശ്വാസ-പുനരധിവാസത്തിനായി പണം ആദ്യം സർക്കാരിന് ലഭിക്കും. സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിന് മുടക്കിയ ആകെത്തുകയുടെ ശരാശരിയായിരിക്കും കവറേജ്. 5 വർഷമാണ് കാലാവധി.

കടുത്ത മഴ, വെള്ളപ്പൊക്കം, കാറ്റ് എന്നിവയുണ്ടായാൽ ബി.പി.എൽ കുടുംബത്തിലെ വീട്ടുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് ഇൻഡെംനിറ്റി ഇൻഷ്വറൻസ്. വീടിനും, ഗൃഹോപകരണങ്ങൾക്കുമുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റപ്പണി പൂർത്തിയാകും വരെ വാടക എന്നിവയ്ക്കടക്കം 10 ലക്ഷത്തിൻ്റെ പരിരക്ഷയുണ്ട്.

₹40കോടി

500 കോടിയുടെ കവറേജിന് പ്രതിവർഷം നൽകണം

₹80.75കോടി

32.3 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് പ്രീമിയം

₹120.75 കോടി

ഇൻഷ്വറൻസിനായി വാർഷികച്ചെലവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA