
തിരുവനന്തപുരം: കാലാവധി കഴിയാറായ പഴയ ഡീസൽ ബസുകളെ സി.എൻ.ജി ബസുകളാക്കുന്ന പദ്ധതി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സി . ആദ്യ ഘട്ടത്തിൽ നൂറും, വിജയമെന്നു കണ്ടാൽ അഞ്ഞൂറും ബസുകൾ സി.എൻ.ജിയിലേക്കു മാറ്റാനാണ് തീരുമാനം.
പത്തു വർഷം കഴിഞ്ഞ ഡീസൽ ബസുകളെ സൗജന്യമായി സി.എൻ.ജിയിലേക്ക് മാറ്റാമെന്നറിയിച്ച് സ്വകാര്യ കമ്പനി കെ.എസ്.ആർ.ടി.സിയെ സമീപിച്ചിരുന്നു. 15 വർഷത്തെ അറ്റക്കുറ്റപ്പണിയുടെ ചുതമലയും കമ്പനിക്കാണ്. ഇതിനായി ഈടാക്കുമെന്നറിയിച്ച തുക കൂടുതലാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് സ്വകാര്യ കമ്പനി തയ്യാറായിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കാൻ ആദ്യം മുന്നോട്ടു വന്ന ഒരു പ്രമുഖ കമ്പനി പിൻമാറി. 15 വർഷം കഴിഞ്ഞ ബസുകളെ സി.എൻ.ജിയിലേക്ക് മാറ്റണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യമാണ് കാരണം. കാലാവധി കഴിഞ്ഞ ബസുകളെ സി.എൻ.ജിയിലേക്ക് മാറ്റുന്നത് ബാദ്ധ്യതയാകുമെന്ന് കമ്പനി അറിയിച്ചു.
തമിഴ്നാട്ടിൽ
1000 ബസ്
□മൂന്നു കമ്പനികൾ മുഖേന തമിഴ്നാട്ടിൽ ആയിരം ഡീസൽ ബസുകളെ സി.എൻ.ജിയിലേക്ക് മാറ്റുന്ന പദ്ധതി ആരംഭിച്ചു
□പഴയ ഡീസൽ ബസുകളെ ചുരുങ്ങിയ ചെലവിൽ സി.എൻ.ജിയാക്കാം. 5.5-6 കിലോമീറ്റർ മൈലേജ് കിട്ടും.
□പഴയ ഡീസൽ ബസുകളുടെ മൈലേജ് 3 - 4 കിലോമീറ്റർ. സി.എൻ.ജിയാക്കിയാൽ ഡീസൽ നഷ്ടം മാറും.
തമിഴ്നാട്ടിൽ പൊതുവിപണിയേക്കാൾ കിലോഗ്രാമിന് ആറു രൂപ കുറച്ച് കമ്പനികൾ സി.എൻ.ജി നൽകുന്നു.അത് കെ.എസ്.ആർ.ടി.സിക്കും ഓഫർ ചെയ്തിട്ടുണ്ട്.
സി.എൻ.ജി പമ്പുകൾ കോർപറേഷന്റെ സ്ഥലത്ത് തുറക്കാനാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |