
ആലപ്പുഴ: നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടിയുടെ ജന്മശതാബ്ദി സാഹിത്യ പുരസ്കാരം ഡോ. ചേരാവള്ളി ശശിയ്ക്ക്. 33,333 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 19ന് ഫൗണ്ടേഷൻ വേദിയിൽ മുൻ ചീഫ് സെക്രട്ടറിയും ദേവസ്വം ബോർഡ് പ്രസിഡന്റ്
ഡോ.കെ. ജയകുമാർ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ചന്ദ്രമോഹൻ അറിയിച്ചു. അരനൂറ്റാണ്ടിലേറെയായി സാഹിത്യരംഗത്തുള്ള ഡോ. ശശിയുടെ സമഗ്ര സാഹിത്യ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. 50ൽ അധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. ചേരവള്ളി ശശി കോട്ടയം സി.എം.എസ് കോളേജിലെ റിട്ട. പ്രൊഫസറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |