SignIn
Kerala Kaumudi Online
Monday, 07 September 2026 1.11 AM IST

കയ്പമംഗലത്തെ വാഹനാപകടം: സമഗ്രമായ അന്വേഷണത്തിന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ

d

തിരുവനന്തപുരം: തൃശൂർ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാതാ അതോറിറ്റി (പാലക്കാട്) പ്രോജക്റ്റ് ഡയറക്ടർക്കും തൃശൂർ ആർ.ടി.ഒയ്ക്കും കമ്മീഷൻ അംഗം വി.ഗീത നിർദേശം നൽകി.ചരക്കുലോറികളുടെ അനധിക്യത പാർക്കിംഗും ദേശീയപാതാ അതോറിറ്റി കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും പ്രത്യേകം അന്വേഷിക്കണം.പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA