SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.06 AM IST

വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

subin-babu

മലപ്പുറം: കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീലരീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവിനെയാണ് (26) മലപ്പുറം സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം തിരുമലയിൽ വച്ച് അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ വിവിധ കോളേജുകളിലെ ഓണാഘോഷങ്ങളുടെ ഭാഗമായെടുത്തതും സമൂഹമാദ്ധ്യമങ്ങളിൽ വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്തതുമായ ചിത്രങ്ങളാണ് പ്രതി വ്യാജ ഐഡികൾ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്‌തത്. തുടർന്ന് ഇവ മോർഫ് ചെയ്ത് വിവിധ ഇൻസ്റ്റാഗ്രാം ഐഡികൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് റീച്ച് വർദ്ധിപ്പിച്ച് അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇയാളിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് പറ‍ഞ്ഞു. സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നജ്മുദ്ധീൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റിയാസ് ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു ശങ്കർ, വിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA