SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

മെസി തട്ടിപ്പ്: അബ്‌ദു റഹിമാൻ തട്ടിപ്പിന് സഹായം ചെയ്തെന്ന് അന്വേഷണസംഘം

READ ENGLISH VERSION
e

തിരുവനന്തപുരം: ഫുട്ബാൾ താരം ലയണൽ മെസിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾക്ക് കായികമന്ത്രിയെന്ന നിലയിൽ വി.അബ്ദുറഹ്മാൻ സഹായം ചെയ്‌തെന്ന് പ്രത്യേകഅന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. പുതിയ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും.

ഇതിൽ വി. അബ്ദുറഹ്മാനെ പ്രതി ചേർത്തേക്കും. ഇതോടൊപ്പം മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡി. സത്യപാലനെയും പ്രതി ചേർക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് എസ്‌.ഐ.ടി അധികൃതർ സൂചിപ്പിച്ചു. സത്യപാലനെയും സംഘം ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞദിവസം മലപ്പുറത്ത് മുൻമന്ത്രിയെ എസ്‌.ഐ.ടി സംഘത്തിലെ എസ്.പി പി.വിക്രമന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് മുൻമന്ത്രി വിശദീകരിക്കാൻ ശ്രമിച്ചത്. ധന വകുപ്പിനെ മറികടന്ന് കായികമന്ത്രിയായിരുന്ന വി. അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ ഓഫിസും നീക്കം നടത്തിയെന്ന് സ്ഥിരീകരിക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് പറയുന്നു. ടെൻഡർ വിളിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്‌പോൺസർഷിപ്പ് അവകാശം നൽകി. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാനുമായില്ല. മുൻ സർക്കാരിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് നടപടിയെന്നായിരുന്നു മറുപടി. മന്ത്രിസഭയിൽ ഇക്കാര്യം പരിഗണിച്ചിരുന്നോ എന്നാണ് ഇനി പരിശോധിക്കുക. മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിന് അനധികൃതമായി സ്റ്റേഡിയം അനുവദിക്കാൻ ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളും പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA