SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

പുകയിലയെ അതിർത്തി കടത്തി കീഴ്‌മാട് ഗ്രാമം

keezhmad
പുകയില രഹിത ഗ്രാമത്തിലേക്ക് സ്വാഗതം ആശംസിച്ച് സ്ഥാപിച്ച ബോർഡിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായിയും പഞ്ചായത്ത് അംഗങ്ങളും.

 സംസ്ഥാനത്തെ ആദ്യ പുകയിലരഹിത പഞ്ചായത്ത്

ആലുവ: എറണാ

keezhmad
പുകയില രഹിത ഗ്രാമത്തിലേക്ക് സ്വാഗതം ആശംസിച്ച് സ്ഥാപിച്ച ബോർഡിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായിയും പഞ്ചായത്ത് അംഗങ്ങളും.

കുളം ജില്ലയിലെ കീഴ്‌മാട് നിവാസികൾ പുകവലിയോടും മറ്റ് പുകയില ഉത്പന്നങ്ങളോടും ഇന്നലെ വിടചൊല്ലി. സംസ്ഥാനത്തെ ആദ്യ പുകയിലരഹിത ഗ്രാമമെന്ന ഖ്യാതി നേടി.

ഇവിടെ ഇനി പുകയില ഉത്പന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വയ്ക്കില്ല. ലംഘിച്ചാൽ പിഴയടയ്‌ക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 150 മാനദണ്ഡങ്ങളിൽ 144 ഉം പാലിച്ചാണ് കീഴ്‌മാട് പഞ്ചായത്ത് അഭിമാന നേട്ടം സ്വന്തമാക്കിയത്.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പുകയില രഹിത വാർഡുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും 'പുകയില ഹരിത സ്ഥലം, ഇവിടെ പുകവലി ശിക്ഷാർഹം" എന്ന ബോർഡുകൾ സ്ഥാപിച്ചു.

ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും യജ്‍‌‍ഞത്തിന് നാട്ടുകാരിൽ ഭൂരിഭാഗവും ഏകമനസ്സോടെ കൈകൊടുത്തതോടെയാണ് വിജയം കണ്ടത്. പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ ആദ്യം പറഞ്ഞു വിലക്കി. ലംഘിച്ചവർക്ക് പിഴയിട്ടു. 14,800 രൂപ ഇങ്ങനെ കിട്ടി. സ്‌കൂളുകളിൽ പുകയില നിരീക്ഷണ സമിതികൾ രൂപീകരിച്ചു. ബോധവത്കരണം നടത്തി. പകലും രാത്രിയിലും പട്രോളിംഗ് നടത്തി. ആലുവ വാഴക്കുളത്താണ് കീഴ്‌മാട് ഗ്രാമം. കളിമൺ പാത്ര നി‌ർമ്മാണത്തിന് പ്രശസ്തമാണ് ഇവിടം.

സാജു കൊടിയൻ അംബാസഡർ

സിനിമാതാരം സാജു കൊടിയനാണ് പുകയില രഹിത പദ്ധതിയുടെ പഞ്ചായത്തുതല അംബാസഡർ. എല്ലാ വാർഡുകളിലും അംബാസഡർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബശ്രീ, ആശാപ്രവർത്തകർ, വ്യാപാരി വ്യവസായികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഏകോപനത്തോടെയുളള പ്രവർത്തനമാണ് നേട്ടത്തിന് പിന്നിൽ

സാജു മത്തായി, പ്രസിഡന്റ്, കീഴ്മാട് ഗ്രാമപഞ്ചായത്ത്

ഒരു വർഷം മുമ്പ് പദ്ധതി ആരംഭിക്കുമ്പോൾ ജില്ലയിൽ ഒന്നാമനാകാണ് ശ്രമിച്ചത്. സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയപ്പോൾ അഭിമാനം

എം.ഐ. സിറാജ്

എച്ച്.ഐ, കുടുംബാരോഗ്യ കേന്ദ്രം, കീഴ്മാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA