SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

ജി.പി.എസ് സൂപ്പർസ്ലാം 2026 കായികമേളയ്ക്ക് സമാപനം

d

തിരുവനന്തപുരം: ജി.പി.എസ് സൂപ്പർ സ്ലാം 2026 അക്കാഡമിക് കായികമേളയ്ക്ക് സമാപനം. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിൽ നടന്ന മേളയിൽ വിവിധ വിഭാഗത്തിൽ ചിന്മയ വിദ്യാലയം, അസീസി വിദ്യാനികേതൻ, ഭവൻസ് വരുണ ബി.വി.എം, രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ, കൊച്ചിൻ റിഫൈനറീസ് സ്കൂൾ, സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂൾ, ദ ചോയ്സ് സ്കൂൾ എന്നീ സ്കൂളുകൾ മികച്ച നേട്ടം കരസ്ഥമാക്കി. ബാഡ്മിന്റണിൽ അണ്ടർ 11 ആൺകുട്ടികളുടെ വിഭാഗത്തിൽ വടുതല ചിന്മയ വിദ്യാലയവും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്പൂണിത്തറ ഗ്ലോബൽ പബ്ലിക് സ്കൂളും ജേതാക്കളായി.

ബാഡ്മിന്റൺ : അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗം- ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ, പെൺകുട്ടികളുടെ വിഭാഗം- തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ. അണ്ടർ 15 ആൺ.- രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ, പെൺ.- അസീസി വിദ്യാനികേതൻ. അണ്ടർ 17 ആൺ.- ഭവൻസ് വരുണ, പെൺ. - ഗ്ലോബൽ പബ്ലിക് സ്കൂൾ.

വോളിബാൾ : അണ്ടർ -19 ഗേൾസ്- ബി.വി.എം ഏലമക്കര, അണ്ടർ 15 ബോയ്സ്- കൊച്ചിൻ റിഫൈനറീസ് സ്കൂൾ.

ക്രിക്കറ്റ് : അണ്ടർ 14 - തേവര സേക്രട്ട് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂൾ ഒന്നാമത്

ഗ്ലോബൽ പബ്ലിക് സ്കൂളിലെ സ്റ്റീഫൻ അനൂപ് എബ്രഹാം പ്ലെയർ ഒഫ് ദ ടൂർണമെന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA