SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

'മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്'; വിവാദ പരാമർശവുമായി മുൻ സി.പി.എം എം.എൽ.എ

e

പൊന്നാനി: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന് പൊന്നാനി മുൻ എം.എൽ.എ കൂടിയായ പി.നന്ദകുമാർ. പൊന്നാനിയിൽ ആരംഭിച്ച സി.പി.എം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ സ്വാഗതപ്രസംഗത്തിനിടെയാണ് വിവാദ പരാമർശം. പിണറായി വിജയൻ, വി.ശിവൻകുട്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു നന്ദകുമാറിന്റെ ഈ പരാമർശം.
'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളും ഉണ്ടെന്ന് നമുക്കറിയാം. മതമൗലിക വർഗീയവാദികളുടെ ഒരുകൂടാണ് മലപ്പുറം ജില്ല. അതിനെതിരായി വിപുലമായ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ കാലഘട്ടത്തിലെ കടമകൾ ഏതൊക്കെ രീതിയിൽ നിർവഹിക്കണമെന്ന് ഈ യോഗം പരിശോധിക്കും.' നന്ദകുമാർ പറഞ്ഞു.

മതവൈര്യം പടർത്താൻ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA