SignIn
Kerala Kaumudi Online
Sunday, 11 October 2026 2.14 AM IST

രാഹുൽ തമിഴ്നാട്ടിൽ, സ്വീകരിച്ച് വിജയ്

ss

ചെന്നൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി ‌ചർച്ച നടത്തി. ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനു നേരെയുള്ള പൊലീസ് നടപടി തുടരുന്നതിനിടയിലാണ് രാഹുലിന്റെ സന്ദർശനം.

ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രാഹുൽ വിജയ്‌യുടെ നീലാങ്കരൈയിലെ വസതിയിലേക്ക് പോയി. വീടിനു മുന്നിൽ വിജയ്‌ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് സമീപത്തെ കഫേയിലേക്കു പോയ ഇരുവരും പിന്നീട് വീട്ടിലും ചർച്ച നടത്തി. ദേശീയ രാഷ്ട്രീയത്തിലെ സംഭവങ്ങളുൾപ്പെടെ ചർച്ച ചെയ്തു.

'ഇന്ത്യ' മുന്നണിയുടെ പരിപാടികളിൽ വിജയ്‌യുടെ സഹകരണം രാഹുൽ തേടിയെന്നാണ് വിവരം. വൈകിട്ട് 5ന് ഐലന്റ് ഗ്രൗണ്ടിൽ വിദ്യാർത്ഥി സംവാദ പരിപാടിയിലും രാഹുൽ പങ്കെടുത്തു.

 വിജയ് ഇന്ന് മോദിക്കൊപ്പം

വിജയ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം പൂനമല്ലിയിൽ നിന്ന് പോരൂരിലേക്ക് വിജയ് മെട്രോയിൽ യാത്ര ചെയ്യും. വിജയ് മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായി ഒന്നിക്കുന്ന ആദ്യ പൊതുവേദിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA