
നെടുമ്പാശേരി: സൗദി അറേബ്യയിലെ ആക്രമണ ഭീഷണിയെ തുടർന്ന് കൊച്ചി - സൗദി വിമാന സർവീസുകൾ ഇന്നലെയും തടസപ്പെട്ടു. ജിദ്ദ - കൊച്ചി - ജിദ്ദ റൂട്ടിൽ സർവീസ് നടത്തുന്ന സൗദി അറേബ്യൻ എയർലൈൻസ് വിമാനം ആദ്യം സമയം മാറ്റുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ജിദ്ദ - കൊച്ചി - ജിദ്ദ റൂട്ടിലെ ആകാശ എയറിന്റെ രണ്ട് വിമാനങ്ങളും റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് സിയാൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |