SignIn
Kerala Kaumudi Online
Saturday, 10 October 2026 1.22 PM IST

'പിണറായിക്കെതിരെ തിങ്കളാഴ്‌ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യും'; അപ്പീൽ പോകേണ്ട ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

ramesh-chennithala
രമേശ് ചെന്നിത്തല, പിണറായി വിജയൻ

ഇടുക്കി: സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്‌ച തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഡി സമർപ്പിച്ച വിവരങ്ങളിൽ കേസെടുക്കുന്നതിന് വേണ്ട തെളിവുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇത് സംസ്ഥാന സർക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.

English Summary

Ramesh Chennithala has said legal proceedings against former Chief Minister Pinarayi Vijayan will move forward in the CMRL-Exalogic financial transaction case, with an FIR expected on Monday. The state government has decided not to appeal the Kerala High Court order directing a vigilance investigation under the Prevention of Corruption Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRL EXALOGIC CASE, PINARAYI VIJAYAN CASE, RAMESH CHENNITHALA NEWS, KERALA VIGILANCE INVESTIGATION, CMRL EXALOGIC VIVADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA