SignIn
Kerala Kaumudi Online
Monday, 26 October 2026 7.58 AM IST

ഗവർണറുടേത് അധികാര ദുർവിനിയോഗം: പിണറായി 

f

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മിഷനെ പിരിച്ചുവിടണമെന്നുമുള്ള ഗവർണറുടെ ശുപാർശ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാലാവധിക്കകം പി.എസ്.സി അംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം. അംഗത്തിന്റെ പ്രവർത്തി ദോഷം സംബന്ധിച്ച പരാതിയിൽ അന്വേഷണ വിചാരണ നടത്തി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് സുപ്രീംകോടതി റിപ്പോർട്ട് ചെയ്യണം. അതിനുശേഷമേ രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പി.എസ്.സി അംഗങ്ങൾക്കെതിരെ സുപ്രീംകോടതിയിലുണ്ടായിട്ടില്ല. ഗവർണർക്ക് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചേ പ്രവർത്തിക്കാനാകൂ. സുപ്രീംകോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാനാവില്ല.

സംസ്ഥാന സർക്കാർ, ഗവർണറുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പി.എസ്.സിയെ പിരിച്ചുവിടാൻ ഗവർണറുടെ പ്രവർത്തി മറയാക്കി അനുകൂല സമീപനം സ്വീകരിക്കുമോ? ഗവർണറുടെ നിലപാടിനെ അപലപിക്കാൻ തയ്യാറുണ്ടോ? ഗവർണർമാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA