SignIn
Kerala Kaumudi Online
Monday, 26 October 2026 3.03 AM IST

പി.എസ്.സി തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സമാനം: ടി. സിദ്ദിഖ്

ss

കോഴിക്കോട്: ഗ്യാനേഷ്‌ കുമാർ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതുപോലെ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ തകർക്കുന്ന മെറിറ്റ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത സിസ്റ്റമാണ് പി.എസ്‌.സിയെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. യു.ഡി.എഫ് സർക്കാർ വന്നതിന് ശേഷം പി.എസ്‌.സി വിഷയം വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമുള്ള നിയമപരിരക്ഷയാണ് ഇവർക്ക് വൃത്തികേടുകൾ ചെയ്യാനുള്ള കരുത്ത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ വിശദമായി ചർച്ച ചെയ്താണ് ഈ വിഷയത്തിൽ അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ തീരുമാനമെടുത്തത്. ചുരുങ്ങിയ ദിവസങ്ങൾക്കകം അന്വേഷണത്തിൽ പ്രധാനപ്പെട്ട ചുവടുവെപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA