SignIn
Kerala Kaumudi Online
Monday, 26 October 2026 3.03 AM IST

പി.എസ്.സി ഗവർണറുടെ ശുപാർശ അറിയില്ല: ചെന്നിത്തല

f

ഹരിപ്പാട്: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയെക്കുറിച്ച് തനിക്കറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല കത്തയച്ചത്. പി.എസ്.സിക്കെതിരെ ധാരാളം പരാതികൾ വരുന്നുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ നടക്കും. കോടതിയുടെ വിമർശനത്തെ ശരിയായ അർത്ഥത്തിലാണ് ഉൾക്കൊള്ളുന്നതെന്നും പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. വിവരാവകാശ നിയമത്തിൽ സർക്കാർ വെള്ളം ചേർക്കില്ല. ചില അന്വേഷണങ്ങൾ പൂർത്തിയാക്കാൻ ഫയലുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. വിജിലൻസ് അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ് ചില ഫയലുകൾ ആർ.ടി.ഐ പരിധിയിൽ നിന്നൊഴിവാക്കിയത്. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA