SignIn
Kerala Kaumudi Online
Monday, 26 October 2026 5.10 AM IST

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: സി.പി.എം 

f

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​സി.​യെ​ ​പി​രി​ച്ചു​വി​ടാ​ൻ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​ശു​പാ​ർ​ശ​ ​ന​ൽ​കി​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​യെ​ ​കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​സി.​പി.​എം.​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​വും​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​കാ​റ്റി​ൽ​ ​പ​റ​ത്തു​ന്ന​തു​മാ​യ​ ​നീ​ക്ക​ത്തെ​ ​രാ​ഷ്ട്രീ​യ​മാ​യും​ ​നി​യ​മ​പ​ര​മാ​യും​ ​നേ​രി​ടു​മെ​ന്ന് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ളോ​ട് ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​എ​ടു​ക്കു​ന്ന​ ​നി​ല​പാ​ട് ​ത​ന്നെ​യാ​ണോ​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​തെ​ന്ന് ​അ​റി​യാ​ൻ​ ​ജ​ന​ത്തി​ന് ​താ​ൽ​പ​ര്യ​മു​ണ്ട്.​ ​പി.​എ​സ്.​സി​ ​അം​ഗ​ത്തി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ഗ​വ​ർ​ണ​ർ​ ​പാ​ലി​ച്ചി​ട്ടി​ല്ല.​ ​ഒ​രു​ ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കി​യ​തി​ൽ​ ​ഉ​യ​ർ​ന്നു​വ​ന്ന​ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ക​യാ​ണ്.​ ​ഒ​രു​ ​ആ​രോ​പ​ണ​വും​ ​തെ​ളി​യി​ക്കാ​നോ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കാ​നോ​ ​പ​റ്റാ​ത്ത​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​പി.​എ​സ്.​സി​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഗ​വ​ർ​ണ​റോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ? പി.​എ​സ്.​സി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ർ​ണാ​യ​ക​മാ​യ​ ​ഫ​യ​ലു​ക​ളോ​ ​വി​വ​ര​ങ്ങ​ളോ​ ​സ​ർ​ക്കാ​ർ​ ​ഗ​വ​ർ​ണ​ർ​ക്ക് ​കൈ​മാ​റി​യോ​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​

ശു​പാ​ർശ ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധം​:​ ​​ഗോ​വി​ന്ദൻ

പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​നെ​യും​ ​അം​ഗ​ങ്ങ​ളെ​യും​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​രാ​ഷ്ട്ര​പ​തി​ക്ക് ​ശു​പാ​ർ​ശ​ ​ന​ൽ​കി​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​വും​ ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ​സി.​പി.​എം ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ. നീ​ക്കം​ ​ചെ​യ്യ​ണ​മെ​ങ്കി​ൽ​ ​ആ​ർ​ട്ടി​ക്കി​ൾ​ 317​ ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം.​ ​തെ​റ്റു​കു​റ്റ​ങ്ങ​ളോ​ ​സ്വ​ഭാ​വ​ദൂ​ഷ്യ​മോ​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​ത് ​സു​പ്രീം​ ​കോ​ട​തി​യാ​ണ്.​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ശു​പാ​ർ​ശ​ ​പ്ര​കാ​രം​ ​മാ​ത്ര​മേ​ ​ക​മ്മി​ഷ​നെ​ ​പി​രി​ച്ചു​വി​ടാ​ൻ​ ​രാ​ഷ്ട്ര​പ​തി​യോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​രി​നോ​ ​ഗ​വ​ർ​ണ​ർ​ക്കോ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​അ​വ​കാ​ശ​മു​ള്ളൂ.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA