SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.46 AM IST

ഇടുക്കിയിലെ പൊതുപ്രവർത്തകന് കൊറോണ; നിയമസഭ സന്ദർശിച്ചു,​ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന

corna

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച 19 പേരിൽ ഒരാൾ ഇടുക്കിയിൽ നിന്നുള്ള പൊതുപ്രവർത്തകൻ. ഇദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിലടക്കം സന്ദർശനം നടത്തിയതായാണ് ഫുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായും ഒരു മന്ത്രിയുമായിും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. പ്രതിപക്ഷപാർട്ടിയുടെ പോഷകസംഘടനാനേതാവാണ് ഇദ്ദേഹം.

മാർച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനിൽ ഉണ്ടായിരുന്നത്. അതേസമയം ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അതിനാൽ പാലക്കാട് നിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആർ.ടി.സി. ബസ്, ട്രെയിൻ, കാർ തുടങ്ങിയ ഗതാഗതമാർഗങ്ങൾ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സംഘടനാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളിൽ നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനകൾക്കായി ദേവാലയത്തിൽ പോയെന്നും വിവരമുണ്ട്.

പൊതുപ്രവർത്തകനായതിനാൽ നിരവധിയാളുകളുമായി ഇദ്ദേഹം സമ്പർക്കം പുലർത്തുകയും വിവിധയിടങ്ങൾ

സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, ഷോളയാർ, മൂന്നാർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തി. സമരങ്ങളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. കാസർകോട്-3, മലപ്പുറം-3, തൃശ്ശൂർ-2, ഇടുക്കി-1, വയനാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CORONA KERALA, IDUKKI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA