
കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വിലക്കിയ പൊലീസ് മേധാവിയുടെ സർക്കുലർ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്രകുമാറിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രച്ചടങ്ങുകളിൽ പൊലീസുകാർ യൂണിഫോമിൽ പങ്കെടുക്കുന്നത് പണ്ടേയുള്ള രീതിയാണെന്ന് ഹർജിക്കാരൻ വാദിച്ചു. ശബരിമലയിൽ ഉൾപ്പെടെ പൊലീസ് സാന്നിദ്ധ്യമുണ്ട്. ചരിത്രപശ്ചാത്തലവും ആചാരങ്ങളും പരിശോധിക്കാതെ യുക്തിരഹിതമായി ഉത്തരവിറക്കിയത് റദ്ദാക്കണമെന്നും വാദിച്ചു. ഹർജി ആഗസ്റ്റ് 17ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |