തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതൽ ലഭിക്കും. ഡിസംബർ 31 വരെ 150 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് വിവരം. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്ര നടപടി. 20 മെഗാവാട്ടിന് അനുമതി തേടിയായിരുന്നു സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി വകുപ്പും സർക്കാരും ശ്രമം തുടരുന്നതിനിടെയാണ് താത്കാലിക ആശ്വാസമായി കേന്ദ്ര വിഹിതം എത്തുന്നത്. കൂടാതെ ഉത്തരേന്ത്യയിൽ അപ്രതീക്ഷിതമായി മഴ ലഭിച്ചതോടെ അവിടെ നിന്ന് വൈദ്യുതി വാങ്ങാൻ കഴിയുമെന്നും കെ.എസ്.ഇ.ബിക്ക് പ്രതീക്ഷ ഉണ്ട്. ഇതിന് പുറമേയാണ് നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം. ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതി ഒരു യൂണിറ്റിന് 30 രൂപ നൽകി വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |