SignIn
Kerala Kaumudi Online
Thursday, 01 October 2026 7.26 PM IST

സാംസ്‌കാരികോത്സവം; മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം

competition
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന്റെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി സംസ്കാര സാഹിതി വിവിധ കലാ-സാംസ്‌കാരിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ എട്ട് മുതൽ 13 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി. ഹാൾ) വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

നാടക ഗാനാലാപനം, റീൽ നിർമാണം, ഫോട്ടോഗ്രഫി, പെയിന്റിംഗ്, സ്റ്റാൻഡ്-അപ്പ് കോമഡി, കവിതാ പാരായണം, കരോക്കെ ഗാനാലാപനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 10 മുതൽ 30 വയസുവരെയുള്ളവർക്കായി പ്രായവിഭാഗം അടിസ്ഥാനമാക്കി പ്രത്യേകം മത്സരങ്ങൾ നടത്തും.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 94463 34288, 95622 43914 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CULTURAL FESTIVAL, COMPETITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA