SignIn
Kerala Kaumudi Online
Sunday, 07 June 2026 2.04 AM IST

അക്കാഡമി പദവികൾക്ക് അണിയറ നീക്കം സജീവം

a

തീരുമാനം ബഡ്ജറ്റിനുശേഷം

തൃശൂർ: എൽ.ഡി.എഫ് സർക്കാർ നിയമിച്ച മിക്ക അക്കാഡമികളിലെയും ഭരണസമിതികൾ രാജിവെച്ചതോടെ ആ പദവികളിൽ കയറിപ്പറ്റാൻ അണിയറ നീക്കങ്ങൾ സജീവം. സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിത കലാ അക്കാഡമി, മീഡിയ അക്കാഡമി, ചലച്ചിത്ര അക്കാഡമി എന്നിവിടങ്ങളിലെ പ്രധാന സ്ഥാനങ്ങളിലേക്കും നിർവാഹക സമിതികളിലേക്കും ചേക്കേറാനാണ് നേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നീക്കം.

പത്ത് വർഷമായി കോൺഗ്രസ് അനുകൂലികളായ സാഹിത്യ-സാംസ്‌കാരിക പ്രവർത്തകർക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. ഇത്തവണ കൃത്യമായ വിലയിരുത്തലിനുശേഷം മാത്രമേ നിയമനം നടത്താവൂ എന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്‌കാരിക വകുപ്പു മന്ത്രി പി.സി. വിഷ്ണുനാഥും. സംസ്ഥാന ബഡ്ജറ്റിനു ശേഷമാകും അന്തിമ തീരുമാനം. അക്കാഡമികളിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ചില സംഘങ്ങളും രംഗത്തുണ്ട്. സാഹിത്യ അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൽപ്പറ്റ നാരായണനാണ് മുൻഗണന. യു.കെ. കുമാരൻ ഉൾപ്പെടെയുള്ളവരെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഭരണമാറ്റത്തിന് പിന്നാലെ കെ. സച്ചിദാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ചലച്ചിത്ര അക്കാഡമി നിരവധിപേരാണ് നോട്ടമിട്ടിരിക്കുന്നത്. സലിം കുമാറിനെ പരിഗണിക്കണമെന്നാവശ്യം കോൺഗ്രസിൽ ശക്തമാണെങ്കിലും ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് പരിഗണിക്കേണ്ടതില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചതായാണ് വിവരം. ശ്രീമൂല നഗരം മോഹനൻ, എം.പി.സുരേന്ദ്രൻ എന്നിവരെല്ലാം സാദ്ധ്യതാ പട്ടികയിലുണ്ട്. സംഗീത നാടക അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മട്ടന്നൂർ ശങ്കരൻ കുട്ടിയും സെക്രട്ടറിമാരും നിർവാഹക സമിതി അംഗങ്ങളും രാജിവച്ചിരുന്നു. കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലും ചാൻസലർ ഉൾപ്പടെയുള്ളവരിൽ മാറ്റങ്ങളുണ്ടാകും.

അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​താ​ൽ​ക്കാ​ലി​ക​ ​ചു​മ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യി​ലെ​യും​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യി​ലെ​യും​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​താ​ൽ​ക്കാ​ലി​ക​ ​ചു​മ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ന​ൽ​കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ദ​മി​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​ ​മാ​നേ​ജ​രാ​യ​ ​മി​നി​ ​പി.​കെ​ ​യ്ക്ക് ​ന​ൽ​കി.​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​ശു​ഭ​ ​എം.​ബി​ക്കാ​ണ് ​ചു​മ​ത​ല.​ ​പു​തി​യ​ ​നി​യ​മ​നം​ ​ന​ട​ക്കു​ന്ന​തു​വ​രെ​യാ​ണ് ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​താ​ൽ​ക്കാ​ലി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​ഭ​ര​ണ​മാ​റ്റ​ത്തെ​ ​തു​ട​ർ​ന്ന് ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ക​രി​വെ​ള്ളൂ​ർ​ ​മു​ര​ളി​യും​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​‌​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ.​സി.​പി.​അ​ബൂ​ബ​ക്ക​റും​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA SANGEETHA NADAKA AKADEMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA