SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

കേരള സർവകലാശാലയിൽ 100കോടി കേന്ദ്ര പദ്ധതി റെഡി, ഭരണാനുമതി നൽകാതെ സർക്കാർ

kerala

തിരുവനന്തപുരം: പി.എം-ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർവകലാശാലയ്ക്ക് 100കോടി രൂപയുടെ പദ്ധതി കേന്ദ്രം കഴിഞ്ഞമാസം അംഗീകരിച്ചെങ്കിലും ഭരണാനുമതി നൽകാതെ സംസ്ഥാനം. പദ്ധതിയിൽ 60% കേന്ദ്രം തരും. 40% സംസ്ഥാനവിഹിതമാണ്. അതിനാൽ സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പദ്ധതി മുന്നോട്ടുപോവില്ല. അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയടക്കം അമ്പതിലേറെ ഇനങ്ങളിൽ ഈ പണമുപയോഗിക്കാം.

ആദ്യമായാണ് ഇത്ര വലിയ സഹായം സർവകലാശാലയ്ക്ക് കിട്ടുന്നത്. 100കോടി രൂപ രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാവും. 40കോടി ചെലവിൽ രണ്ട് ഹോസ്റ്റലുകൾ, മൂന്നരക്കോടിക്ക് റസിഡൻഷ്യൽ കോംപ്ലക്സ്, മൂന്നു കോടിക്ക് ബിസിനസ് ഇനവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ, 20കോടിക്ക് നാലുവർഷ ബിരുദക്കാർക്കായി 35പുതിയ ക്ലാസ് മുറികളും ലബോറട്ടറികളും എന്നിവയാണ് കാര്യവട്ടത്ത് നിർമ്മിക്കുന്നത്. ട്രാൻസ്ലേഷൻ റിസർച്ച് ആൻഡ് ഇനവേഷൻ സെന്ററിന് നാലു കോടി രൂപയ്ക്ക് കെട്ടിടം നിർമ്മിക്കും. ലബോറട്ടി ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുകളും വാങ്ങാനും എല്ലാ വകുപ്പുകളിലും ശിൽപ്പശാലകളും അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്താനുമാണ് 25കോടി.

സംസ്ഥാനത്തിന്റെ ഭരണാനുമതിയില്ലാത്തതിനാൽ കേന്ദ്രം പണം അനുവദിച്ചിട്ടില്ല. ബിരുദ കോഴ്സുകൾക്ക് മാത്രമായി കാര്യവട്ടത്ത് അക്കാഡമിക് സമുച്ചയം നിർമ്മിക്കുന്നതും ഈ പണമുപയോഗിച്ചാണ്.

ബി.​ഫാം​:​ ​പ്ര​ത്യേ​ക​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ന​ട​ത്താ​ൻ​ ​ശു​പാ​ർശ

തി​രു​വ​ന​ന്ത​പു​രം​:​ ​ഫാ​ർ​മ​സി​ ​കോ​ഴ്സി​ലേ​ക്ക് ​(​ബി.​ഫാം​)​ ​പ്ര​ത്യേ​ക​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ന​ട​ത്താ​ൻ​ ​പ്രോ​സ്പെ​ക്ട​സ് ​പ​രി​ഷ്ക്ക​ര​ണ​ത്തി​നു​ള്ള​ ​റീ​വാ​മ്പിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​ശു​പാ​ർ​ശ​ ​ചെ​യ്തു.​ ​നി​ല​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്കൊ​പ്പ​മാ​ണ് ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യും.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ലെ​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി​ ​പാ​ർ​ട്ടി​ൽ​ ​ല​ഭി​ച്ച​ ​മാ​ർ​ക്ക് ​പ​രി​ഗ​ണി​ച്ചാ​ണ് ​ഫാ​ർ​മ​സി​ ​റാ​ങ്ക് ​പ​ട്ടി​ക​ ​ത​യാ​റാ​ക്കി​യി​രു​ന്ന​ത്.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാ​തെ​ ​ഫാ​ർ​മ​സി​ക്ക് ​മാ​ത്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്ര​ത്യേ​ക​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​ടു​ത്ത​ ​ത​വ​ണ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​രും​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ത്തി​ന് ​പ്ര​ത്യേ​ക​ ​പ​രീ​ക്ഷ​ ​എ​ഴു​ത​ണ​മെ​ന്ന​ ​രീ​തി​യി​ലാ​ണ് ​മാ​റ്റം​ ​വ​രു​ന്ന​ത്.​ ​ആ​യു​ർ​വേ​ദം,​ ​ഹോ​മി​യോ,​ ​സി​ദ്ധ,​ ​യൂ​നാ​നി​ ​എ​ന്നി​വ​ ​അ​ട​ങ്ങി​യ​ ​ആ​യു​ഷ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​മൂ​ന്ന് ​അ​ലോ​ട്ട്മെ​ൻ​റു​ക​ൾ​ക്ക് ​ശേ​ഷം​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​റൗ​ണ്ട് ​മു​ത​ൽ​ ​പു​തി​യ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തി​ ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ത്താ​നും​ ​ഇ​തി​ന​നു​സൃ​ത​മാ​യി​ ​പ്രോ​സ്പെ​ക്ട​സി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്താ​നും​ ​യോ​ഗം​ ​ശു​പാ​ർ​ശ​ ​ചെ​യ്തു.​ ​ശു​പാ​ർ​ശ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച് ​ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ ​മു​റ​യ്ക്ക് ​പ​രി​ഷ്ക്ക​രി​ച്ച​ ​പ്രോ​സ്പെ​ക്ട​സ് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA