SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.58 AM IST

41 രാജ്യങ്ങളിലെ 140 വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് കേരള യൂണി.

aa

തിരുവനന്തപുരം: പുതുതായി പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനും, മാർഗ നിർദ്ദേശം നൽകുന്നതിനും കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.15 വരെ ഓറിയന്റേഷൻ പരിപാടി നടക്കും.

2026–27 അദ്ധ്യയന വർഷത്തിൽ 41 രാജ്യങ്ങളിൽ നിന്നായി 140 വിദ്യാർത്ഥികൾക്കാണ്

കേരളയിൽ പ്രവേശനം ലഭിച്ചത്. ഇവരിൽ 53 പേർ നാലു വർഷ ബിരുദ വിദ്യാർത്ഥികളും, 69 പേർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും, 18 പേർ പി.എച്ച്.ഡി. ഗവേഷകരുമാണ്.

നാലു വർഷ ബിരുദത്തിന് അമേരിക്ക, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേർ സ്വാശ്രയ വിഭാഗത്തിൽ പ്രവേശനം നേടി. ബിരുദാനന്തര ബിരുദ വിഭാഗത്തിൽ കൊളംബിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും സ്വാശ്രയ വിഭാഗത്തിലാണ്. പുതിയ വിദേശ

വിദ്യാർത്ഥികളിൽ 79 പേർ ആൺകുട്ടികളും 61 പേർ പെണ്കുട്ടികളുമാണ്.ശ്രീലങ്കയിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികൾ- 16 പേർ. ബംഗ്ലാദേശിൽ നിന്ന് 14 പേരും താജിക്കിസ്ഥാനിൽ നിന്ന് 9 പേരുമുണ്ട്.പൊളിറ്റിക്കൽ സയൻസിൽ 31 പേരും,, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ 29 പേരും, കമ്പ്യൂട്ടർ സയൻസിൽ 19 പേരുമുണ്ട്.

രാവിലെ 10 ന് വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ആർ.രശ്മി അദ്ധ്യക്ഷയാകും. സിൻഡിക്കേറ്റംഗങ്ങളായ ഡോ. നൗഷാദ് വി, പ്രൊഫ. അനിൽകുമാർ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA