SignIn
Kerala Kaumudi Online
Tuesday, 27 October 2026 7.33 AM IST

കിഫ്ബി വെട്ടിച്ചുരുക്കൽ പ്രതിസന്ധിയുണ്ടാക്കും: കെ.ജി.ഒ.എ

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ സേവനസുരക്ഷയെയും സ്ഥാനക്കയറ്റ സാദ്ധ്യതകളെയും പി.എസ്.സി നിയമനങ്ങളെയും തീരുമാനം ഗുരുതരമായി ബാധിക്കും. കിഫ്ബി പദ്ധതികളുടെ നിർവഹണത്തിനായി കേരള റോഡ് ഫണ്ട് ബോർഡിൽ വിവിധ എൻജിനിയറിംഗ് കേഡറുകളിലായി 71 സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച്, പൊതുമരാമത്ത് ദ്യോഗസ്ഥരെ നിയമിച്ചിരുന്നു. പദ്ധതികൾ നിറുത്തലാക്കിയാൽ റോഡ് ഫണ്ട് ബോർഡിലെ ഉദ്യോഗസ്ഥരെ തിരിച്ചയയ്‌ക്കേണ്ടിവരും. ആശങ്കകൾ പരിഹരിക്കുന്നതിന് സർവീസ് സംഘടനകളുമായി ചർച്ച നടത്തി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എൻ.ശരത്ചന്ദ്രലാലും ജനറൽ സെക്രട്ടറി എം.ഷാജഹാനും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA