SignIn
Kerala Kaumudi Online
Monday, 29 June 2026 1.50 AM IST

പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പ് സജ്ജം : മന്ത്രി

ggg

തിരുവനന്തപുരം:നിപ,ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികളെ തടയാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കഴിഞ്ഞ 26 വർഷമായി പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലുകൾ ശക്തമാക്കണം. നദികളും തോടുകളും മാലിന്യമുക്തമാക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കും.തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ഈ വർഷം അംഗീകാരം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ഡയറക്ടർ ഡോ.വി.മീനാക്ഷി,കൗൺസിലർമാരായ സൂര്യ.വി.എസ്,ജി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ അഞ്ചു വയസിന് താഴെയുള്ള 19,80,224 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി.ഇതിനായി 22,288 ബൂത്തുകളും 46,663 സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കിയിരുന്നു..ഇന്നലെ ബൂത്തുകളിലെത്താത്ത കുഞ്ഞുങ്ങൾക്ക് ഇന്നും നാളെയും വീടുകളിലെത്തി വാക്സിൻ നൽകും.

ക്യാപ്ഷൻ

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മന്ത്രി കെ.മുരളീധരൻ നിർവഹിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA