SignIn
Kerala Kaumudi Online
Monday, 26 October 2026 3.11 AM IST

എസ്.എം.എ ബാധിതരുടെ ചികിത്സാ പ്രായപരിധി ഉയർത്തും: മന്ത്രി മുരളീധരൻ

mascu

തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) രോഗബാധിതരായ കുട്ടികളുടെ സൗജന്യ ചികിത്സാ പ്രായപരിധി നിലവിലെ 12 വയസ് എന്നത് ഉയർത്തുന്നത് സർക്കാർ ആലോചിക്കുകയാണെന്ന് മന്ത്രി കെ.മുരളീധരൻ. ഇതിന്റെ വിശദാംശങ്ങൾ നിയമസഭയിൽ ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സ്റ്റാഫ് വെൽഫെയർ ഫോറം (ഐ.എൻ.ടി.യു.സി) 13-ാമത് വാർഷികസമ്മേളനം അയ്യൻകാളിഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ പത്തുവർഷം മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ അഴിമതിയുടെ തേരോട്ടമായിരുന്നു. സ്ഥാപനത്തെ ശുദ്ധീകരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കും. ജീവനക്കാർക്ക് ലഭിക്കേണ്ട അർഹമായ എല്ലാആനുകൂല്യങ്ങളും അനുവദിക്കും.സാധാരണക്കാരായ രോഗികളെ സഹായിക്കാൻ കാരുണ്യ ഫാർമസികളെ ശക്തിപ്പെടുത്തി കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.


യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ , എം.ആർ. ബൈജു എം.എൽ.എ, കെ.എസ്.ശബരീനാഥൻ, റഫീഖ് ജെ.എസ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. എർഷാദ്, എൻ.ജി.ഒ അസോസയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. സുനിൽ,ബി. ശ്യാംകുമാർ, രാജേഷ്.പി, വിനീത്. വി. ആർ, നഗരസഭാ കൗൺസിലർമാരായ ആർ. ഹരികുമാർ, ഷെർലി.എസ്, ആന്റണി ആൽബർട്ട്,സുമി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA