കൊച്ചി: അവയവക്കടത്തിലെ കള്ളപ്പണക്കേസിൽ കൊച്ചി ലേക്‌ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണക്കേസിലെ ഇടപാടിലാണ് ഇഡി അന്വേഷണം. ഇതിന്റെ ഭാഗമായി അടുത്തിടെ സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. അവയവകച്ചവടത്തിന് കേരളത്തിന് അകത്തും പുറത്തും വൻ മാഫിയ സംഘം ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതി നജീബിനെ ആലപ്പുഴ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് അവയവക്കടത്ത് നടന്നത്. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയ്ക്ക് അവയവ കൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്‌ത്രക്രിയയ്ക്കും പിന്നാലെ നജീബിന് വൻ തുക ആശുപത്രികൾ കമ്മീഷനായി നൽകിയിരുന്നുവെന്നാണ് ഇഡി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
The Enforcement Directorate questioned Kochi Lakeshore Hospital's MD in a money laundering probe linked to organ trafficking. The investigation targets a widespread network using forged documents. Police arrested main accused Najeeb, who allegedly operated "Kallattras Medical Tourism" to exploit financially vulnerable individuals for organs, reselling them at high prices and receiving commissions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |