SignIn
Kerala Kaumudi Online
Friday, 21 August 2026 2.19 AM IST

ദൈവദശകത്തിന്റെ കൊങ്കണി പരിഭാഷ പ്രകാശനം ചെയ്തു

arle

തിരുവനന്തപുരം: കൊങ്കണി അംഗീകാര ദിനമായ ഇന്നലെ,​ ലോക്ഭവനിൽ നടന്ന ചടങ്ങിൽ 'ദൈവദശകം' പ്രാർത്ഥനാഗീതത്തിന്റെ കൊങ്കണി പരിഭാഷ പ്രകാശനം ചെയ്തു. പരിഭാഷയുടെ പതിപ്പ് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി. സ്വാമി സച്ചിദാനന്ദ ചൊല്ലിക്കൊടുത്ത 'ദൈവദശകം' ഗവർണർ ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലി. കവിയും എഴുത്തുകാരനുമായ ആർ. എസ്. ഭാസ്‌കർ കൊങ്കണി പരിഭാഷ അവതരിപ്പിച്ചു. ഗുരുധർമ്മ പ്രചരണസഭ യുവജനസഭ പ്രസിഡന്റ് രാജേഷ് സഹദേവൻ, ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ചാലക്കുടി ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് എ.എ.ഹരിദാസ്, തൃശൂർ ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ടി.കെ.സന്തോഷ്, രാധാമണി ഭാസ്‌കർ, ഡോ.രാജീവ് ഭാസ്‌കർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KONKANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA