പത്തനംതിട്ട: വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പോത്തുംപ്പാറയിൽ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം.
ഇരുവരെയും വിഷം കഴിച്ച നിലയിൽ സമീപവാസികളാണ് കണ്ടത്. ഉടൻതന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഒരു മകൻ ഉണ്ടായിരുന്നത് വർഷങ്ങൾക്കുമുൻപ് മരണപ്പെട്ടിരുന്നു. ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
A 65-year-old man, Thankappan, and his 60-year-old wife, Omana, were found dead after allegedly consuming poison at their home in Pothumpara, Konni, Pathanamthitta. Neighbours found the couple and rushed them to Konni Taluk Hospital, but they could not be saved. The couple lived alone, and their only son had died years ago.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |