SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.29 AM IST

ബസിനും ലോറിക്കുമിടയിൽപ്പെട്ട് സ്കൂട്ടറിൽ വന്ന വിദ്യാർത്ഥിനികൾ; ലോറി തട്ടി നടുറോഡിലേയ്ക്ക് വീഴുന്നതിന്റെ വീഡിയോ പുറത്ത്

accident

കോഴിക്കോട്: ബസിനും ലോറിക്കുമിടയിൽപ്പെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുങ്ങിയ റോഡിൽ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിരെ ലോറി വന്നതോടെയാണ് സ്കൂട്ടർ വാഹനങ്ങൾക്കിടയിൽപ്പെട്ടത്. ലോറി തട്ടിയതോടെ വിദ്യാർത്ഥിനികൾ റോഡിലേയ്ക്ക് വീഴുന്നതിന്റെ സിസടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അരീക്കോട് നിന്ന് കോഴിക്കോട് പോകുന്ന റൂട്ടിൽ താത്തൂർപൊയിലിൽ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. ബസിൽ ഘടിപ്പിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർത്ഥിനികൾ കോളേജിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഇരുവർക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, KOZHIKODE ACCIDENT, CCTV VISUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA