SignIn
Kerala Kaumudi Online
Monday, 20 July 2026 7.27 PM IST

യൂത്ത് കോൺ.ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം

praveen

ആലപ്പുഴ:കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീണിനെ ക്രൂരമായി ആക്രമിച്ച പൊലീസുകാർക്കെതിരായ കേസ് കൊല്ലം റൂറൽ എസ്.പി അന്വേഷിക്കും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.2024 ജനുവരി 15നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന രാഹൂൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിനിടെയാണ് സംഭവം.ലാത്തിച്ചാർജ്ജിനിടെ നിലത്തുവീണ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ മാത്രം ലക്ഷ്യമാക്കിയെത്തിയ പൊലീസ്,​ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അന്ന് തന്നെ പ്രവീൺ പരാതിപ്പെട്ടിരുന്നു.തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മൂന്നുമാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് പ്രവീൺ ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അന്നത്തെ ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, സൗത്ത് സ്റ്റേഷൻ സി.ഐ അരുൺ,ഇരുപതോളം പൊലീസുകാർ എന്നിവരെ പ്രതികളാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. പ്രവീണിന്റെ പരാതിയൽ മുൻ സർക്കാർ കേസെടുത്തിരുന്നില്ല. മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കാൻ നിർ‌ദ്ദേശിച്ചിട്ടും നടപടിയുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA