SignIn
Kerala Kaumudi Online
Monday, 20 July 2026 6.13 PM IST

പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് കുംഭമേള താരം

kp

കൊച്ചി: തന്റെ പാസ്‌പോർട്ടും പണവും പിതാവ് കൈക്കലാക്കിയെന്ന് കുംഭമേള വൈറൽ താരം പൊലീസിൽ പരാതി നൽകി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇന്നലെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പരാതി നൽകിയത്.പ്രായം തെളിയിക്കുന്ന രേഖയായി മദ്ധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട പാസ്‌പോർട്ട് പിതാവ് കൈക്കലാക്കിയെന്നും അക്കൗണ്ടിലുണ്ടായിരുന്ന പത്തു ലക്ഷത്തോളം രൂപ പിൻവലിച്ചെന്നുമാണ് പരാതി.സംരക്ഷണം തേടിയുള്ള അപേക്ഷ പൊലീസ് സ്വീകരിച്ചു.ജീവന് ഭീഷണിയുണ്ടെന്നും മദ്ധ്യപ്രദേശ് പൊലീസ് വേട്ടയാടുകയാണെന്നും കാണിച്ച് പെൺകുട്ടിക്കും ഭർത്താവിനും നൽകിയ ഹർജിയിൽ സംരക്ഷണം നൽകാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.മദ്ധ്യപ്രദേശ് പൊലീസിനെ ഭയന്ന് ഫോണുകൾ ഉപയോഗിക്കാതെയും ഒളിവിൽ കഴിഞ്ഞതോടെ ഇരുവരെയും കണ്ടെത്താൻ സിറ്റി പൊലീസിന് കഴിയാതെയായി.ഇക്കാര്യം പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഇവർക്ക് നൽകിയിരുന്ന സംരക്ഷണം കോടതി താത്കാലികമായി നീക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA