SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.46 AM IST

പ്രതിദിന വൈദ്യുതി ഉത്പാദനം ഉയർത്താനുള്ള ശ്രമം പരാജയം

1

തൊടുപുഴ: വൈദ്യുതിക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി ഉത്പാദനകേന്ദ്രമായ മൂലമറ്റം പവർഹൗസിലെ പ്രതിദിന വൈദ്യുതി ഉത്പാദനം അതേ അളവിൽ നിലനിറുത്താനുള്ള കെ.എസ്.ഇ.ബിയുടെ ശ്രമം പരാജയപ്പെട്ടു. ഞായറാഴ്ച 7 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉത്പാദിപ്പിക്കാനായത്. കഴിഞ്ഞ വ്യാഴാഴ്ച വരെ പ്രതിദിനം 11.47 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത് പിന്നീട് കുറഞ്ഞു.

17ന് 9 ദശലക്ഷം യൂണിറ്റും 18ന് 8 ദശലക്ഷം യൂണിറ്റും 19ന് 7 ദശലക്ഷം യൂണിറ്റുമാണ് ഉത്പാദിപ്പിക്കാനായത്. നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2327.52 അടിയാണ്. സംഭരണശേഷിയുടെ 28.31 ശതമാനം. ഇത് 21 ശതമാനത്തിലേക്ക് കുറഞ്ഞാൽ ഉത്പാദനം നിറുത്തണം. കഴിഞ്ഞവർഷം ഇതേസമയം ഡാമിലെ ജലനിരപ്പ് 2381.32 അടിയായിരുന്നു. അന്ന് സംഭരണശേഷിയുടെ 58.63 ശതമാനം ജലമാണുണ്ടായിരുന്നത്. 2408 അടിയാണ് ആകെ സംഭരണശേഷി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA