SignIn
Kerala Kaumudi Online
Monday, 31 August 2026 2.40 AM IST

സെപ്തംബറിൽ വൈദ്യുതി സർചാർജ്ജ് മൂന്ന് പൈസ

kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ജൂലായ് മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിലെ അധികബാദ്ധ്യത നികത്തുന്നതിനായി സെപ്തംബറിൽ ഇന്ധന സർച്ചാർജ്ജ് ഈടാക്കും. പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 2 പൈസയുമാണ് സർച്ചാർജ്ജ്.
ആഗസ്റ്റിൽ പ്രതിമാസ, ദ്വൈമാസ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ്ജ് ഉണ്ടായിരുന്നില്ല. അതേസമയം ജൂലായിൽ പ്രതിമാസ ബിൽ ലഭിച്ചവർക്ക് സർചാർജ്ജ് ഒഴിവാക്കിയിരുന്നു. ജൂലായിൽ ദ്വൈമാസ ബിൽ ലഭിച്ചവർക്ക് യൂണിറ്റിന് ഒരു പൈസയായിരുന്നു സർചാർജ്ജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA